Tuesday, August 25, 2015

നെടുമ്പാശ്ശേരി യിലേക്ക് ഒരു ലോ ഫ്ലോർ ബസ്സ്‌ യാത്ര

ഗൾഫിലേക്കുള്ള മടക്ക യാത്ര  കൊച്ചിയിൽ നിന്നായതിനാൽ മലപ്പുറത് നിന്നുള്ള ലോ ഫ്ലോർ വോൾവോ ബസ്‌ തെരഞ്ഞെടുക്കുവാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ചെലവു കുറവും ഏറെ സൌകര്യ മാണ് എന്നതായിരുന്നു ആ കാരണങ്ങൾ. അതി രാവിലെ തന്നെ മലപ്പുറം KSRTC  സ്റ്റാൻഡിൽ എത്തിയിരുന്നു. യാത്ര പോകുന്നവരും യാത്ര അയക്കുന്നവരുമോക്കെയായി അവിടെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം ആ വോൾവോ ബസിലേക്ക് ആയിരുന്നു. അത് പുറത്തേക്കു എടുക്കുമ്പോൾ തന്നെ ബസിനെ ആക്രമിക്കാൻ എന്ന പോലെ ആളുകൾ പുറ കെയുണ്ടായിരുന്നു.  4.15 നു പുറപ്പെടേണ്ട ബസ്സ്‌ 3.50 നു ഓടോമാടിക് വാതിൽ തുറന്നപ്പോയെക്കും ആളുകൾ അകത്തേക്ക് ചാടി കയറിയിരുന്നു. അളിയന്റെയും പടച്ചവന്റെയും സഹായം കൊണ്ട് എനിക്ക് സീറ്റ്‌ കിട്ടി. അളിയൻ സീറ്റ്‌ പിടിക്കാൻ വേണ്ടി നേരത്തെ അവിടെ എത്തിയിരുന്നു. 4.15 നു  പുറപ്പെ ടുംബോയെക്കും ആളുകളെ കൊണ്ട് ബസ്‌ നിറഞ്ഞിരുന്നു. ഇരിക്കുന്ന അത്ര  തന്നെ ആളുകൾ നില്കുന്നുണ്ടായിരുന്നു. പെരിന്തൽമണ്ണ , പട്ടാമ്പി, ഷോർണൂർ ,തൃശൂർ വഴിയാണ് ബസ്‌ എയർപോർട്ടിൽ എത്തുക. യാത്ര തുടങ്ങി മിനിട്ടുകൾ കയിഞ്ഞപ്പോയെ ചിലർ ചർ ദി തുടങ്ങി. അതേതായാലും ബസിന്റെ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നില്ല. ബസിന്റെ ശീ തളിമയും മനോഹരമായ ഗാനങ്ങളും വേർപാടിന്റെ വേദന അകറ്റാൻ പര്യാ പ്തമയിരുന്നില്ല.


6.30 നു ബസ്‌ തൃശ്ശൂരിൽ എത്തിയപ്പോൾ ചായ കുടിക്കാനും മറ്റുമായി 10 മിനിറ്റ് ബ്രേക്ക്‌ കിട്ടി. കുറെ കാലത്തിനു ശേഷം ആ ബസ്സിൽ വെച്ചാണ്‌ ആകാശവാണി യുടെ വാർത്തകൾ കേൾക്കാനായത്‌ . തൃശൂർ സ്വരാജ് റൌണ്ടിലൂടെ ബസ്സ്‌ നീങ്ങുമ്പോൽ പൂരത്തിന് അവിടെ നിരന്നു നിൽക്കുന്ന നെറ്റിപട്ടം കെട്ടിയ ഗജ വീരന്മാരെയാണ് ഓർമ വന്നത്.  ബസിലെ സംഗീതം എന്നെ വളരെ ആകർഷിച്ച ഒന്നായിരുന്നു.തുടക്കത്തിൽ തെരഞ്ഞെടുത്ത നല്ല പാട്ടുകളും തൃശുരിലേക്ക് കടന്നപ്പോൾ അവിടത്തെ പ്രൈവറ്റ് FM റേഡിയോ യും വാർത്തയുടെ സമയത്ത് ആകാശവാണിയും പിന്നെ കൊച്ചിയിലെ FM എല്ലാം മാറി മാറി കേൾപിച്ചു ബസ്‌ ജീവനക്കാർ യാത്ര ഏറെ ഉല്ലാസ കരമാക്കാൻ ശ്രമിച്ചു.തൃശൂർ കയിഞ്ഞു ബസ്സ്‌ ടോൽ റോഡിലേക്ക് കയറിയപ്പോൾ യാത്ര ഏറെ സുഖ കരമായി. എയർ പോർട്ടിനു അടുതെതിയപ്പോൾ കണ്ട സോളാർ പാടം  മനസ്സിനു ഏറെ കുളിരേകി .പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ എയർ പോർട്ട്‌ കൊച്ചി ആണെന്ന വലിയ ബോർഡുകൾ കണ്ടപ്പോൾ ലോകത്തിനു തന്നെ മാത്രക യായ ഈ പദ്ധതി യെ പറ്റി ഓർത്തു അഭിമാനം തോന്നി. ബസിൽ നിന്നറങ്ങി എയർ പോർട്ട്‌ ലേക്ക് നടക്കുമ്പോൾ ഉല്ലാസത്തിന്റെ നാളുകൾ കയിഞ്ഞു യാന്ത്രിക ലോകത്തേക്കുള്ള മടക്കതിന്റെ ആകുലതകൾ ആയിരുന്നു മനസ്സ് നിറയെ.

No comments:

Post a Comment